മദ്യം വിഷ (യ) മാണ് ...!
കുപ്പിയിലെ
വീര്യമാണ്
വരികളിലേക്ക്
പകർന്നതെന്ന്
ഒരു കവി !
കുടിച്ചവനെക്കാൾ
മത്ത് പിടിച്ചത്
വായിച്ചവനത്രേ !!
തിരിച്ചറിവ്
അവൻദൈവത്തെതിരഞ്ഞ് നടന്നുദൈവംഅവന്റെപിറകിൽനടന്നു
മരണം
അവനെ
വഴിയിൽ
തടഞ്ഞു
ദൈവം
മുന്നിലും
അവൻ
പിന്നിലും
നടന്നു !!
കയർ പ്രേമികളോട്..!
" ഇന്നലെഭൂമിയെ മടുത്തഒരുവൻ ഒരു മുഴം
കയറിൽ
കയറി
ആകാശത്തേക്ക് പോയെന്ന് ! "
" ഇന്ന്
അവന്
തിരികെ
വരാൻ
നീളമുള്ള
കയറോ
അമ്മയുടെ
വയറോ
മതിയാകുന്നില്ലെന്നും !! "
"മഴ പ്രാർത്ഥനകൾ"
തിന്മകളാൽ
വരണ്ടുണങ്ങിയ
തൊണ്ടകളിൽ
നിന്നും
മുകളിലേക്ക്
പോയിട്ടുണ്ട്
കുറേ
"മഴ പ്രാർത്ഥനകൾ" !
വരും
പേമാരി
വരും !!
ഭ്രാന്തൻ
ഓർമ്മയും
മറവിയും
ഒരേ രാഗത്തിൽ
ഈണമിട്ട്
നിയന്ത്രിച്ചിരുന്ന,
മനസ്സിന്റെ
താളം
ഒരു വരി
പിഴച്ചപ്പോൾ...
പിന്നെ
അവനെ
നിയന്ത്രിച്ചത്
സ്വന്തക്കാർ
കാലിലണിയിച്ച
ചങ്ങലയുടെ
താളമായിരുന്നു!
എല്ലാ സ്വപ്നങ്ങളും
ചങ്ങലയിൽ
തളച്ചിട്ട
അന്നു രാത്രി,
ഇരുട്ടറയിൽ
തള്ളപ്പെട്ട
അവന്റെ
കട്ടിലിൽ
വീട്ടിലെ പട്ടി
മുള്ളിയത്രേ !!!
മതങ്ങൾ
ഗ്രന്ഥങ്ങളിലെവരികൾക്കിടയിൽസ്നേഹവും കാരുണ്യവുംഒളിഞ്ഞിരിക്കുന്നുഅവർ മഷിയിലെവിഷം മാത്രംകുടിക്കുന്നു,ഛർദ്ദിക്കുന്നു !മതം മടുപ്പിക്കുന്നമണം പാരിൽ വീശിയടിക്കുന്നു ദൈവംതേങ്ങി തേങ്ങികരയുന്നുഭൂമി പിടിച്ച് കുലുക്കുന്നു !
മഞ്ഞ സിഗ്നൽ
പണക്കൊഴുപ്പ്
അന്യന്റെ വിയർപ്പിൽ
ഉരുക്കിയൊഴിച്ചുണ്ടാക്കിയ
റബറൈസ്ഡ് റോഡിൽ
അഹങ്കാരം
കുത്തിനിറച്ച
കുഷ്യൻ സീറ്റിലിരുന്നു
ദുനിയാവിന്റെ
വളയം പിടിക്കുന്നവന്,
വഴിയോരക്കാഴ്ച്ചകളുടെ
നിറപ്പകിട്ടിൽ
അന്ധത ബാധിച്ചപ്പോൾ
പച്ചക്കും ചുവപ്പിനുമിടയിൽ
സൂക്ഷിക്കേണ്ടിയിരുന്ന
മഞ്ഞ സിഗ്നൽ
കാണാൻ കഴിഞ്ഞത്,
അടഞ്ഞ കണ്ണുകൾക്ക്
മുകളിൽ വീണ
വെളുത്ത തുണിയിലാണ് !!!