Thursday, January 17, 2013

വീട്


വീട്


അഹങ്കാരപ്പെരുമഴയില്‍
ചോര്‍ന്നൊലിക്കുന്ന
ആത്മാവിന്റെ
മേല്കൂരക്ക്
താഴെ നിന്ന് കൊണ്ടാണ്,

അവന്‍
മീസാന്‍ കല്ലും
പണയം വെച്ച് ,
അയല്‍ക്കാരന്റെ
വീട് മറയുന്ന
ഇരുനിലമാളിക
പണിഞ്ഞത് !



1 comment:

  1. പ്രിയപ്പെട്ട സുഹൃത്തെ,
    മാളികകള്‍ പിന്നെയും ഉയര്‍ന്നു കൊണ്ടേ ഇരിക്കുന്നു
    കവിത വളരെ നന്നായി
    ആശംസകള്‍
    സ്നേഹത്തോടെ
    ഗിരീഷ്‌

    ReplyDelete