പണക്കൊഴുപ്പ് അന്യന്റെ വിയർപ്പിൽ ഉരുക്കിയൊഴിച്ചുണ്ടാക്കിയ റബറൈസ്ഡ് റോഡിൽ അഹങ്കാരം കുത്തിനിറച്ച കുഷ്യൻ സീറ്റിലിരുന്നു ദുനിയാവിന്റെ വളയം പിടിക്കുന്നവന്, വഴിയോരക്കാഴ്ച്ചകളുടെ നിറപ്പകിട്ടിൽ അന്ധത ബാധിച്ചപ്പോൾ പച്ചക്കും ചുവപ്പിനുമിടയിൽ സൂക്ഷിക്കേണ്ടിയിരുന്ന മഞ്ഞ സിഗ്നൽ കാണാൻ കഴിഞ്ഞത്, അടഞ്ഞ കണ്ണുകൾക്ക് മുകളിൽ വീണ വെളുത്ത തുണിയിലാണ് !!!