Sunday, October 27, 2013

ചാവേർ

ചാവേർ


സിഗററ്റ്
ഒരു ചാവേറാണ് !

കാവിയും വെള്ളയും ധരിച്ച
മതേതരനായ ചാവേർ

മരിക്കാൻ വേണ്ടി
മാത്രം നിയോഗിക്കപ്പെട്ടവൻ

ആരുടെയോ തിരിനാളത്തിനാൽ
സ്വയമെരിഞ്ഞ് തീരുമ്പോഴും
ഇരയുടെ കുരുതിയിൽ
ആത്മ നിർവൃതിയടയുന്നവൻ

ഒരു തരത്തിൽ
ചാവേറുകളും
ആരൊക്കെയോ
തിരികൊളുത്തിയ
സിഗററ്റുകളാണ് !


1 comment:

  1. പണ്ടൊന്നും കാവി ഇല്ലാരുന്നു
    പിന്നെയല്ലേ മൂട്ടില്‍ കാവിയൊക്കെ വന്ന് സിഗരറ്റ് ബൈ-കളര്‍ സുന്ദരന്‍ ആയത്!

    ReplyDelete