Saturday, November 16, 2013

ആത്മദാഹം


ആത്മദാഹം


പടിയിറങ്ങിപ്പോയ
ആത്മീയതയെ
അങ്ങാടിയിൽ 
തിരയുന്നുണ്ട്
പുതുതലമുറയിലെ
തൊട്ടാവാടികൾ

ബീജം വഴി വന്ന മതം
അകതാരിലെവിടെയോ
പാദം കുഴഞ്ഞ്
കിടക്കുമ്പോൾ
വാതം പിടിപെട്ടിരിക്കുന്നത്
കുറുന്തോട്ടിക്കല്ല,

മതത്തിൽ
മായവും ചായവും ചേർത്ത്
കീശ വീർപ്പിക്കുന്ന
മുറിവൈദ്യന്മാർക്കാണ്!

ഒന്നുറപ്പാണ്,
പൊടി പിടിച്ചു
കിടക്കുന്ന ഗ്രന്ഥ-
ശേഖരങ്ങൾക്കിടയിലെ-
വിടെയെങ്കിലും
നിങ്ങൾ
ഒരു കിണർ
കണ്ടെത്താതിരിക്കില്ല !!


1 comment:

  1. അതിൽ വെള്ളമുണ്ടാകരുതെ എന്ന് കൂടി പ്രാർത്ഥിക്കാം

    ReplyDelete