Thursday, December 13, 2012

വിശ്വാസം അതല്ലേ എല്ലാം?


വിശ്വാസം അതല്ലേ എല്ലാം?


അല്പജ്ഞാനത്തിന്റെ
പൊട്ടക്കിണറ്റില്‍ വെച്ചാണ്
വിശ്വാസി
യുക്തിയെ
പരിചയപ്പെട്ടത്!

പട്ടിയിറച്ചി വിളമ്പിയ പട്ടണത്തിലെ
ഹോട്ടലില്‍ നിന്ന് മട്ടണ്‍ കറി
വാങ്ങിയപ്പോഴും
കെട്ടഴിച്ചു നോക്കാതെ കെട്ടിയ
കെട്ടിയോള്‍ തന്ന കുട്ടിയെ
ഒപ്പിട്ടു വാങ്ങിയപ്പോഴും
മൌനിയായിരുന്ന
യുക്തി,

എന്തിനാണിപ്പോള്‍
ദൈവത്തോട് മാത്രം
യൂസര്‍ നെയ്മും
പാസ് വേര്‍ഡും
ചോദിക്കുന്നത്,
വിശ്വാസം അതല്ലേ എല്ലാം?


2 comments:

  1. അല്ല അങ്ങനെ ദൈവത്തോട്
    മാത്രം യൂസർ നേയിമും പാസ് വേഡും
    ചോദിക്ക്വാ ?
    ദൈവം അങ്ങനൊരു അനോണിയാണോ ?
    ആശംസകൾ.

    ReplyDelete
  2. കൊള്ളാം . എന്ത് പറയണമെന്നറിയില്ല . സംഭവം എനിക്കിഷ്ടായി

    ReplyDelete